---
title: "ഓടിക്കൊണ്ടിരിക്കെഓട്ടോ  അശ്രദ്ധമായി വെട്ടിച്ചു ; സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്"
english_title: "Thalipparamba Auto Taxi Accident Scooter Riders Injured Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376928/Thalipparamba Auto Taxi Accident Scooter Riders Injured Case Registered"
published_at: "2026-08-06T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74078316fd9_1001357083.png"
keywords: ["Thalipparamba", "Accident", "Traffic", "Police"]
---

# ഓടിക്കൊണ്ടിരിക്കെഓട്ടോ  അശ്രദ്ധമായി വെട്ടിച്ചു ; സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് പരിക്ക്. അപകടം നടത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് പരിക്ക്. അപകടം നടത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ജൂൺ 22-നാണ് സംഭവം. കുട്ട്യാറ്റൂർ ബിസ്മില്ലാ ഹൗസിലെ മുഹമ്മദ് അഷ്‌കർ പി.പി(23) ക്കാണ് പരിക്ക് പറ്റിയത്.

തളിപ്പറമ്പ് ഭാഗത്ത് നിന്ന് ചപ്പാരപ്പടവിലേക്ക് KL59AC6892 നമ്പർ സ്കൂട്ടറിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു അഷ്‌കർ. കുറുമാത്തൂർ മഞ്ചാലിൽ എത്തിയപ്പോൾ അതേ ദിശയിൽ പോവുകയായിരുന്ന KL14 U5859 നമ്പർ ഓട്ടോ ടാക്സി ഡ്രൈവർ പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചു.

ഇതോടെ ഓട്ടോ സ്കൂട്ടറിൽ ഇടിക്കുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിൽ അഷ്‌കറിന്റെ ഇടത് കാലിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ചെറിയ പരിക്കുകൾ സംഭവിച്ചു.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഷ്‌കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റത്തിന് ഓട്ടോ ടാക്സി ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376928/Thalipparamba Auto Taxi Accident Scooter Riders Injured Case Registered)